KeralaNattuvarthaLatest NewsNews

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഏ​ടാണ് മലബാർ കലാപം: കെ.കെ.എന്‍. കുറുപ്പ്

കോഴിക്കോട്: ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഏ​ടാണ് മലബാർ കലാപമെന്ന് കെ.കെ.എന്‍. കുറുപ്പ്. മ​ല​ബാ​ര്‍ സ​മ​ര​ത്തെ വ​ര്‍ഗീ​യ ക​ലാ​പ​മെ​ന്നു വി​ളി​ക്കു​ന്ന​ത് ച​രി​ത്ര​പ​ര​മാ​യ വ​ങ്ക​ത്ത​മാ​ണെ​ന്നും ബ്രി​ട്ടീ​ഷു​കാ​ര്‍ക്കും ജ​ന്മി​മാ​ര്‍ക്കും ഭൂ​വു​ട​മ​ക​ള്‍ക്കും അ​നീ​തി​ക്കു​മെ​തി​രെ​യു​ള്ള സാ​യു​ധ​ക​ലാ​പ​മെ​ന്ന നി​ല​യി​ല്‍ വി​ല​യി​രു​ത്തു​മ്പോഴാ​ണ് അ​തി‍െന്‍റ ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​കയെന്നും കുറുപ്പ് പറഞ്ഞു.

Also Read:അറിഞ്ഞിരിക്കാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച്..!

‘റ​ഷ്യ​ന്‍ ക​ലാ​പ​ത്തെ​യും ഫ്ര​ഞ്ച് ക​ലാ​പ​ത്തെ​യും ചൈ​നീ​സ് ക​ലാ​പ​ത്തെ​യു​മൊ​ന്നും വി​ല​യി​രു​ത്തു​ന്ന​ത് വ​ര്‍ഗീ​യ​മാ​യി​ട്ട​ല്ല, കൊ​ളോ​ണി​യ​ല്‍ ദു​ര്‍ഭ​ര​ണ​ത്തി​നെ​തി​രെ ന​ട​ന്ന സാ​യു​ധ ക​ലാ​പ​മാ​യാ​ണ്. എ​ന്നാ​ല്‍, മ​ല​ബാ​ര്‍ സ​മ​ര​ത്തി​നി​ടെ ന​ട​ന്ന അ​പൂ​ര്‍വം ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ സ​മ​ര​ത്തെ പൂ​ര്‍ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണ്’, കുറുപ്പ് വ്യക്തമാക്കി.

‘1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു ശേ​ഷം ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ലാ​പ​മാ​ണ് 1921ലേ​ത്. അതിനെ വർഗ്ഗീയവത്കരിക്കുന്നത് മോശം പ്രവണതയാണ്’, കുറുപ്പ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button