MalappuramLatest NewsKeralaNattuvarthaNews

വഖഫ്: സമസ്തയുടെ നിലപാട് സ്വാഗതാർഹം, വിഷയം ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചതായി സിപിഎം

മലപ്പുറം: സമസ്തയെ പ്രശംസിച്ച് സിപിഎം സംഘടനാ റിപ്പോർട്ട്. വഖഫ് വിഷയത്തിൽ ഇകെ, എപി സമസ്തകൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും ഇരു സമസ്തയുടേയും നിലപാട് നിർണായകമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുസ്ലിം കേന്ദ്രീകൃത മേഖലകളിൽ പാർട്ടിക്ക് വലിയ വളർച്ചയുണ്ടെന്നും യഥാർത്ഥ മത വിശ്വസികൾ സിപിഎമ്മുമായി അടുക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മേളന കാലയളവിൽ ബ്രാഞ്ചുകളുടെ എണ്ണത്തിൽ 21 % വർധനയുണ്ടായതായി ജില്ലാ സെക്രട്ടറി ഇഎൻമോഹൻദാസ് അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button