Latest NewsNewsIndia

അഞ്ചു സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലക്നോ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ നിലവിൽ മാറ്റിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന ഏറെക്കാലമായുള്ള അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്. അടുത്തയാഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റാന്‍ ആരോഗ്യമന്ത്രാലയം ഇതുവരേയ്ക്കും ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്നലെ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറിയിരുന്നു.

Also Read:കിണറ്റിൽ വീണ ആ​ടി​നെ​യും കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങി കുടുങ്ങി : രക്ഷകരായി അ​ഗ്നി​ര​ക്ഷ സേ​ന

ഒമിക്രോൺ വ്യാപനമാണ് തിരഞ്ഞെടുപ്പ് പ്രതിസന്ധികൾക്ക് കാരണമായത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം, വാക്സിനേഷന്‍ നിരക്കുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാളുകള്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഒമിക്രോൺ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്. കേരളത്തിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കണക്കിലെടുത്ത് വ്യാഴാഴ്ച മുതൽ കേരളത്തിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button