KeralaLatest NewsNews

ഒരു വിനോദത്തിനും സമ്മതിക്കില്ലേ ഇവർ, എന്തിനാണ് രാത്രി കർഫ്യൂ?: ഡി.ജെ പാർട്ടി നിരോധിച്ചതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കൽ

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ശക്തമാക്കിയ തീരുമാനത്തിനെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. ന്യൂ ഇയർ സമയത്താണ് പലർക്കും നല്ല ഡി.ജെ വർക്ക് കിട്ടുന്നതെന്നും നാട്ടിലെ ജനങ്ങളെ ബിസിനസ് ചെയ്ത് രക്ഷപെടാൻ ഇവർ അനുവദിക്കില്ലേ എന്നുമാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്. പാർട്ടികൾക്കിടെ വൻ തോതിൽ മയക്കുമരുന്ന് ഇടപാടുകളും ഉപഭോഗവും നടക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ്, രാത്രി 10 മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കരുതെന്ന് പോലീസ് നിർദേശം നൽകിയത്.

Also Read:ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിലെ അമുസ്ലിം കുടുംബ കോടതി

എന്തിനാണ് രാത്രി കർഫ്യൂ വെക്കുന്നതെന്നും ഡി.ജെ പാർട്ടി ബാൻ ചെയ്യുന്നതെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു. ഇനി തിയേറ്റർ കൂടെ അടച്ചാൽ എല്ലാം ശരിയായെന്നും ശ്രീലക്ഷ്മി പരിഹസിക്കുന്നു. ‘ഇവരെന്തിനാണ് ഈ രാത്രി കർഫ്യൂ ഒക്കെ വെക്കുന്നത്? നാട്ടിലെ ജനങ്ങളേ ഒരു കാലത്തും ഒരു ബിസ്സിനസും ചെയ്ത് രക്ഷപെടാൻ സമ്മതിക്കും എന്ന് തോന്നുന്നില്ല. ന്യൂ ഇയർ സമയത്താണ് പല ഡി.ജെകൾക്കും നല്ലൊരു വർക്ക് കിട്ടുന്നത്. ഇപ്പൊ ഇതാ രാത്രി ഡി.ജെ ബാൻ ചെയ്തിരിക്കുന്നു. New Year സമയത്തു രാത്രി കർഫ്യൂ കൂടെ കൊണ്ടുവരുന്നു. ശരിക്കും ഇവിടുള്ള അധികാരികൾക്ക് എന്താണ്? മര്യാദക്ക് ഒരു പണീം ചെയ്യുകയും ഇല്ല. മനുഷ്യനെ ഒരു വിനോദത്തിനും സമ്മതിക്കുകയും ഇല്ല. ഇനി തീയേറ്റർ കൂടി അടച്ചാൽ കണക്കായി’, ശ്രീലക്ഷ്മി അരസിക്കൽ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, സംസ്ഥാന പോലീസ് മേധാവി ആണ് ഡി.ജെ പാർട്ടി നിരോധിച്ചുകൊണ്ടുള്ള കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് നിരീക്ഷിക്കും. പാർട്ടി ഹാളുകളിലെ സി.സി.ടി.വി. ക്യാമറകൾ ശരിയായി പ്രവർത്തിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഡിജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുടമകൾക്കും നോട്ടീസ് നൽകും. സംസ്ഥാനത്ത് ഡി.ജെ. പാർട്ടികൾക്കിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈ പാർട്ടികളിലേതെങ്കിലും മയക്കുമരുന്ന് ഉപയോഗം തടയാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ഡി.ജെ. പാർട്ടിക്കിടെ വൻതോതിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button