KasargodKeralaNattuvarthaLatest NewsNewsCrime

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ടു കുട്ടികള്‍ മരിച്ചു: ദുരിതബാധിതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് പരാതി

ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും പരാതി ഉയരുന്നതിനിടെയാണ് മരണം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. കാസര്‍കോട് അമ്പലത്തറ മുക്കിഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മയില്‍ (11) എന്നിവരാണ് മരിച്ചത്.

Read Also : ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ച് അമേയയും കര്‍ണാടകയിലെ ആശുപത്രിയില്‍ വച്ച് മുഹമ്മദ് ഇസ്മയിലും മരിക്കുകയായിരുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും പരാതി ഉയരുന്നതിനിടെയാണ് മരണം.

ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റമഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറച്ചുകാലമായി സമരത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button