KeralaLatest News

രഞ്ജിത്ത് ശ്രീനിവാസൻ വധം നടന്ന മണ്ണഞ്ചേരിയിൽ കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘം പിടിയിൽ

ആലപ്പുഴ : കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘം പിടിയിൽ . കുറുപ്പൻകുളങ്ങര തയ്യിൽ സജിത് (26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ (31), ചേർത്തല ചിറ്റേഴത്ത് സൂര്യ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത് . കഴിഞ്ഞ ദിവസം പുലർച്ചെ മണ്ണഞ്ചേരി റോഡ്മുക്ക് ഭാഗത്ത് നിന്നാണ് പോലീസ് സംഘത്തെ പിടികൂടിയത്.മണ്ണഞ്ചേരി പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാത്രി റോഡുകളിൽ പോലീസ് ശക്തമായ പട്രോളിങ് ഏർപ്പെടുത്തിയിരുന്നു .

എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന നടത്തവേ, കാർ നിർത്തിയ ശേഷം പെട്ടെന്ന് ഒരാൾ ഇറങ്ങി ഓടുകയായിരുന്നു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേർത്തല സ്വദേശിയാണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. അറസ്റ്റിലായ മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.

തുടർന്ന് പോലീസ് കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് കൊടുവാളും കണ്ടെത്തി. ഇവർ വാടകയ്‌ക്കെടുത്ത കാറിൽ ആലപ്പുഴയിൽ പോയി മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button