Latest NewsInternational

ലോകസമ്പന്നൻ ഇലോൺ മസ്കിനും ചൈനീസ് കോപ്പി : വീഡിയോ വൈറലാകുന്നു

ബീജിംഗ്: ശതകോടീശ്വരനായ ഇലോൺ മസ്കിന് ചൈനയിൽ അപരനുണ്ടെന്ന് റിപ്പോർട്ടുകൾ. മസ്കിന്റെ രൂപസാദൃശ്യമുള്ള ഒരു ചൈനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ടിക്ടോക്കിന്റെ ചൈനീസ് പതിപ്പായ ഡോയലിലാണ് ഈ വിഡിയോ ആദ്യം പുറത്തുവന്നത്.

ടെസ്ല, പേപാൽ, സ്പേസ് എക്സ് എന്നീ വൻകിട കമ്പനികളുടെ തലവനാണ് മസ്ക്. ഒരു കറുത്ത ടെസ്ല കാറിനോട് ചേർന്ന് ക്യാമറയിലേക്ക് നോക്കി നിന്ന് എന്തോ പറയുന്നതാണ് ഇലോൺ മസ്‌കിന്റെ അപരന്റെ വീഡിയോ. മസ്‌ക് എന്ന പേരിനെ ചൈനീസ്‌വത്കരിച്ച് വീഡിയോയിലെ വ്യക്തിയുടെ പേര് ‘യി-ലോങ്ങ് മസ്‌ക്’ ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ, ഈ വീഡിയോ യാഥാർത്ഥ്യമാണോയെന്ന കാര്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഡീപ്ഫെയ്ക്ക് എന്ന ആപ്പ് ഉപയോഗിച്ച് നിർമിച്ചതാണെന്ന സംശയവും ജനങ്ങൾക്കിടയിൽ വ്യാപകമായി ഉയർന്നിട്ടുണ്ട്. വ്യാജ വാർത്തകൾ, സാമ്പത്തിക തട്ടിപ്പുകൾ, സെലിബ്രിറ്റികളുടെ അശ്ലീല വിഡിയോകൾ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ആപ്പാണ് ഡീപ്ഫെയ്‌ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button