Latest NewsNewsIndia

ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങും : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ ജനങ്ങള്‍ക്ക് ജനുവരി 10 മുതല്‍ മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങുമെന്നും ഇത് ലഭിച്ചവര്‍ക്ക് മൂന്നാം ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്താണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്. കൊറോണ മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവരില്‍ ഗുരുതര രോഗമുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.

Read Also : വിസ്മയയെ ചുട്ടുകൊന്ന കേസ് : പ്രതിയായ സഹോദരി ജിത്തു പൊലീസ് പിടിയില്‍

കഴിഞ്ഞയാഴ്ച പ്രതിദിനം 8,000ല്‍ താഴെ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പതിനായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങി. ഇതിനോടകം 961 ഒമിക്രോണ്‍ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അപ്രതീക്ഷിത വ്യാപനം ഇപ്പോള്‍ ഉണ്ടാകുന്നതിനുള്ള കാരണം ഒമിക്രോണ്‍ ആണെന്നാണ് കേന്ദ്രം സൂചന നല്‍കുന്നത്. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയായി. പ്രതിരോധത്തിനായി മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനിടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളില്‍ 48 ശതമാനവും ഒമിക്രോണ്‍ ബാധിച്ചവരാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button