KeralaNattuvarthaLatest NewsNews

2021ലെ മീഡിയ വൺ വാര്‍ത്താതാരമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: 2021ലെ മീഡിയ വൺ ഫെയ്‍സ് ഓഫ് കേരളയുടെ വാര്‍ത്താതാരമായി മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. പ്രേക്ഷകർ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വാർത്താതാരമായി മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ടത്.

Also Read:ഉപ്പൂറ്റിയിലെ അസഹനീയമായ വേദനയ്ക്ക് ഇനി പരിഹാരം

വിവാദങ്ങളും, മറ്റും കത്തിക്കയറിയ വർഷമെന്ന നിലയ്ക്ക് വാർത്തകളിൽ ഇടം പിടിക്കുക എന്നുള്ളത് മുഖ്യമന്ത്രിയെ സംബന്ധിച്ച് നിസാരമായ കാര്യമായിരുന്നു. കോവിഡ് കാലത്തെ പ്രവർത്തനമികവിലും, പ്രതിരോധങ്ങളിലെ പാളിച്ചയിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നു. കത്തിക്കയറിയ പൊലീസ് വിവാദങ്ങളിലും മറ്റും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളും ചർച്ചയായിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം പിആര്‍ ശ്രീജേഷ്, എംജി സര്‍വകലാശാലയിലെ ജാതിവിവേചനത്തിനെതിരെ പോരാടിയ ഗവേഷക ദീപ പി. മോഹനന്‍ എന്നിവരായിരുന്നു ‘ഫെയ്‍സ് ഓഫ് കേരള’യുടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button