COVID 19Latest NewsNewsIndia

രാജ്യത്ത് ആയിരം കടന്ന് ഒമിക്രോണ്‍ കേസുകള്‍: രോഗലക്ഷണമുള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം

ഡിസംബര്‍ 26 മുതലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. പ്രതിധിന കൊവിഡ് കേസുകളുടെ എണ്ണം 16,764 ആയി ഉയര്‍ന്നതിനൊപ്പം 1270 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also : രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന : കത്തയച്ചു

കൊവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ആരോഗ്യ മന്ത്രാലയം. ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിംഗ് കിറ്റുകളും ഉപയോഗിച്ചുള്ള പരിശോധനകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം തുടങ്ങിയ രോഗലക്ഷണമുള്ള എല്ലാവരും പരിശോധനയ്ക്ക് വിധേയരാക്കണം. കൊവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവര്‍ക്ക് സമ്പര്‍ക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യുന്നത് മാത്രമാണ് കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button