Latest NewsInternational

ഒമിക്രോണിനേക്കാൾ വില്ലൻ കോവിഡും ഇൻഫ്ളുവൻസയും ചേർന്ന ഫ്‌ളൊറോണ? ലക്ഷണങ്ങൾ അറിയാം

വാക്സിന്‍ സ്വീകരിക്കാത്ത ഗര്‍ഭിണിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

ടെല്‍ അവീവ്: കൊവിഡ് 19, ഇന്‍ഫ്ളുവന്‍സ എന്നിവയുടെ സങ്കരമായ ‘ഫ്‌ളൊറോണ’ രോഗം ലോകത്താദ്യമായി ഇസ്രായേലില്‍ സ്ഥിരീകരിച്ചു.
ഒരുഅന്താരാഷ്ട്ര മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇത് അത്യന്തം അപകടകാരിയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സാധാരണ കൊവിഡിനുള്ളതുപോലെ തന്നെ പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങളെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. വാക്സിന്‍ സ്വീകരിക്കാത്ത ഗര്‍ഭിണിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

ഇതോടെ അതീവജാഗ്രതയിലാണ് രാജ്യം. ഇസ്രായേലില്‍ ഇപ്പോൾ നാലാം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിവരികയാണ്. ഒമിക്രോണ്‍ ബാധയെത്തുടര്‍ന്ന് രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള അനുമതി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ നച്ച്‌മാന്‍ ആഷ് ഇന്ന് നല്‍കി.

പ്രായമായ രോഗികള്‍ക്ക് വയോജനങ്ങള്‍ക്കുള്ള പദ്ധതി പ്രകാരം വാക്സിന്‍ സ്വീകരിക്കാനുള്ള അനുമതിയും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകളാണ് ഇസ്രായേലില്‍ സ്ഥിരീകരിച്ചത്. അതേസമയം ഇന്ത്യയിൽ പലയിടത്തും കോവിഡും ഒപ്പം ഡെങ്കു പോലെയുള്ള വൈറൽ പനികളും ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button