ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

കടത്തിലാണെങ്കിലും കുടിക്കാൻ കാശുണ്ട്: പുതുവർഷത്തിലും മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് കേരളം, ഒന്നാമത് തലസ്ഥാനം

തിരുവനന്തപുരം: എത്ര കടത്തിലായാലും കുടിക്കാനാണെങ്കിൽ മലയാളിയുടെ കയ്യിൽ പണമുണ്ടാകും എന്നതിന്റെ തെളിവാണ് ഇന്നലെ മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക്. 82.26 കോ​ടി രൂ​പ​യ്ക്കാണ് ഇന്നലെ മാത്രം മലയാളി മദ്യം വാങ്ങിയിരിക്കുന്നത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 12 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്.

Also Read:ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരികെ വരാന്‍ പോകുന്നില്ല: വെല്ലുവിളിച്ച് അമിത് ഷാ

തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍ ഹൗ​സ് ഔ​ട്ട്‌​ല​റ്റി​ലാ​ണ് ഏറ്റവുമധികം വി​ല്‍​പ്പ​ന ന​ട​ന്ന​ത്. ഒ​രു കോ​ടി ആ​റ് ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. അ​തേ​സ​മ​യം, ക്രി​സ്മ​സ് ത​ലേ​ന്നും മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ കേരളം റെക്കോർഡ് ഭേദിച്ചിരുന്നു. 65.88 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഒ​റ്റ ദി​വ​സം വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ത് 55 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ഓരോ വർഷം കൂടും തോറും മദ്യവിൽപ്പന ശാലകളും കുടിക്കാൻ വേണ്ട കൃത്യമായ സൗകര്യങ്ങളും ലഭിക്കുന്നതാണ് ഇത്രയധികം വരുമാനം മദ്യത്തിൽ നിന്ന് ലഭിക്കാൻ കാരണം. കൂടാതെ സർക്കാർ ഏറ്റവുമധികം ടാക്സ് ഈടാക്കുന്നതും മദ്യത്തിൽ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button