KeralaNattuvarthaLatest NewsNews

കേരളത്തിൻ്റെ യഥാർഥ പ്രതിപക്ഷ നേതാവ് ആരെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ലോക് താന്ത്രിക് ജനതാ ദൾ

തിരുവനന്തപുരം : കേരളത്തിൻ്റെ യഥാർഥ പ്രതിപക്ഷ നേതാവ് ആരെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. കെ.സി വേണുഗോപാലിനെ കൂട്ടുപിടിച്ച് പ്രതിപക്ഷ നേതാവായ വി.ഡി സതീശനും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട രമേശ് ചെന്നിത്തലയും താന്താങ്ങളാണ് ആ സ്ഥാനത്തിന് അനുയോജ്യരെന്ന് വരുത്തിത്തീർക്കാനുള്ള പ്രസ്താവനാ മത്സരങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലിപ്പോൾ രണ്ട് പ്രതിപക്ഷ നേതാക്കളുണ്ട്. ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവരും മാറി മാറി പ്രസ്താവനകളിറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read : കൂനൂര്‍ ഹെലികോപ്റ്റര്‍ അപകട കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത്

എന്നാൽ സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും പരസ്പരം മത്സരിക്കുകയാണ്. ഗവർണറുടെ ഓഫീസിൽ നിന്നും ബി.ജെ.പി ഓഫീസ് വഴിയാണ് ഇരുവർക്കും പല നിർണായക വിവരങ്ങളും ലഭിക്കുന്നത്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. ഗവർണറുടെ ഓഫീസ് പ്രതിപക്ഷത്തിന് വിവരങ്ങൾ ചോർത്തി നൽകുന്ന ചാരപ്പണിയെടുക്കുന്ന കേന്ദ്രമാവരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button