KeralaCinemaMollywoodLatest NewsNewsEntertainment

‘എന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ’: ആഷിഖ് അബു

2021 വരെ സംവിധാനം ചെയ്ത സിനിമകളില്‍ തന്റെ മികച്ച സൃഷ്ടിയാണ് ‘നാരദ’നെന്ന് സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ആഷിഖ് അബു ഇക്കാര്യം പറഞ്ഞത്. ടൊവിനോ തോമസ്, അന്ന ബെന്ന എന്നിവര്‍ കേന്ദ്ര കഥാപാത്രമാവുന്ന നാരദന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലീന മാധ്യമ സംവിധാനത്തെ കുറിച്ചാണ് സിനിമ പറയുന്നത്.

Also Read:ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് ‘നാരദന്‍’. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ സിനിമയിൽ നായികയുടെ റോളിലുമെത്തുന്നു. 2022ന് വിഷു റീലീസായി തിയറ്ററിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. മുമ്പൊരിക്കലും ചെയ്യാത്ത പുതുമയുള്ള കഥാപാത്രമാണ് സിനിമയിൽ അവതരിപ്പിച്ചെതെന്ന് നേരത്തെ ടോവിനോ വെളിപ്പെടുത്തിയിരുന്നു.

ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍. തീയറ്റർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button