ErnakulamKeralaNattuvarthaLatest NewsNews

കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു: ഇനി പാത്രിരാത്രികളെ പേടിക്കേണ്ട

കൊ​ച്ചി: കൊച്ചിയിൽ സ്ത്രീകൾക്ക് മാത്രമായി സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു. ഇനി പാതിരാത്രികളെ പേടിക്കാതെ കൊച്ചിയിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാം. കുറഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് എന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലു​ള്ള ലി​ബ്ര ഹോ​ട്ട​ലി​ലാ​ണ് സ്ത്രീ ​സൗ​ഹാ​ര്‍ദ പ​ദ്ധ​തി​യാ​യ ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്ന​ത്.

Also Read:വ്യവസായിയുടെ വീട് കുത്തിത്തുറന്ന് മോഷണം : 25 പവൻ സ്വർണ്ണവും പണവും കവർന്നു

നാ​ലു നി​ല​ക​ളിൽ 108 മു​റി​ക​ളിലായാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ലോ​ക വ​നി​ത ദി​ന​മാ​യ മാ​ര്‍​ച്ച്‌ എ​ട്ടി​ന് ഷീ ​ലോ​ഡ്ജ് തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൊച്ചി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍. നിലവിൽ കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ലക്‌ട്രി​ക്, ഇ​ന്‍റീരി​യ​ര്‍ ജോ​ലി​ക​ള്‍ ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നാ​ലു നി​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോ നി​ല​ക​ളി​ലു​മാ​യി ബാ​ത്ത് അ​റ്റാ​ച്ച്‌ഡ് ആ​യി​ട്ടു​ള്ള 27 മു​റി​ക​ള്‍ ഉ​ണ്ടാ​കും. ഒ​രാ​ള്‍​ക്ക് ഒ​രു മു​റി എ​ന്ന ക​ണ​ക്കി​ല്‍ 108 മു​റി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. മു​റി​യുടെ വാ​ട​ക നിലവിൽ നിശ്ചയിച്ചിട്ടില്ല. കു​ടും​ബ​ശ്രീ​ക്കാണ് ലോഡ്ജിന്റെ നടത്തിപ്പവകാശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button