KeralaLatest NewsNews

പതിനേഴുകാരിക്കൊപ്പം കാറില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ 72 കാരൻ നാട്ടുകാരുടെ പിടിയിൽ

പിടികൂടിയവര്‍ക്ക് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ

മല്ലപ്പള്ളി: സ്വകാര്യ ഹാന്‍ഡ് ബോള്‍ കോച്ചിങ് സെന്ററിന്റെ മറവില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. കേണല്‍ അറസ്റ്റില്‍. മല്ലപ്പള്ളി കീഴ്‌വായ്പൂര് പെരുമ്പ്രാമാവ് പാലമറ്റം വീട്ടില്‍ ജോസഫ് പാലമറ്റമാണ് പിടിയിലായത്. എഴുപത്തിരണ്ടുകാരനായ ഇയാൾ മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂള്‍ ഗ്രൗണ്ടിൽ ഹാന്‍ഡ് ബോള്‍ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നു. മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇയാളെ നാല് ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്. എന്നാൽ പിടികൂടിയവര്‍ക്ക് ഒരു ലക്ഷം രൂപ ഇയാള്‍ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ട്.

read also: തൊഴിലില്ലായ്മയും പണപ്പെരുപ്പവും മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം, മോദിയും വിലക്കയറ്റവും രാജ്യത്തിന് ഹാനികരം:കോൺഗ്രസ്

പ്ലസ് വണിന് പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞു ഇയാൾ കാറിൽ കയറ്റുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങരൂര്‍ ചിറയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു സംശയം തോന്നിയാണ് നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

മല്ലപ്പള്ളിയിലും ചുറ്റുവട്ടത്തുമുള്ള മിക്ക സ്‌കൂളുകളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ ഇയാളുടെ സ്ഥാപനത്തില്‍ കോച്ചിങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാള്‍ എത്തിച്ചിരുന്നു. ഒറ്റയ്ക്കൊരു പെണ്‍കുട്ടി മാത്രമാണ് കാറിലെങ്കില്‍ ലൈംഗികാതിക്രമം നടത്താനും കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കാനും ഇയാൾള്ള മടിയില്ലായിരുന്നു. ഇയാൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് നാട്ടുകാരും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ച്‌ വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button