Latest NewsNewsInternational

ജനങ്ങളെ അതിശയിപ്പിച്ച് മീൻ മഴ, ആകാശത്ത് നിന്നും പെയ്തിറങ്ങി കുഞ്ഞൻ മീനുകൾ: ‘ആനിമൽ റെയിൻ’ എന്ന പ്രതിഭാസത്തിന് പിന്നിൽ?

യുഎസ്സിലെ ടെക്സാസിൽ അടുത്തിടെ മീൻ മഴ പെയ്‌തുവത്രേ. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ എന്ന പ്രതിഭാസത്തിനാണ് യുഎസ്സിലെ ടെക്സാസ് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്. ദി സിറ്റി ഓഫ് ടെക്‌സാർക്കാന എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.

2021 അവസാനിക്കാറായപ്പോൾ ടെക്‌സാസിൽ മീൻ മഴ പെയ്തു. അസാധാരണമാണെങ്കിലും ഇത് ഇടയ്ക്ക് ടെക്‌സാസിൽ സംഭവിക്കാറുണ്ടെന്നും ഈ കുറിപ്പിൽ പറയുന്നു. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു.

ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു. പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അതെ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button