Latest NewsKeralaNews

നിയമവും ഭരണഘടനയും മനസിലാക്കി വേണം പ്രതികരിക്കാൻ, വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കൂ: ആരിഫ് മുഹമ്മദ്‌ ഖാൻ

തിരുവനന്തപുരം: അനാവശ്യമായി വിവാദങ്ങൾ സൃഷ്ടിക്കുന്നവർ ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. നിയമവും ഭരണഘടനയും മനസിലാക്കി വേണം പ്രതികരിക്കാനെന്നും, അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

Also Read:‘മൂന്ന് ഭാര്യമാരുള്ള അയാൾ എന്റെ മകളെ പീഡിപ്പിച്ചു’: അമ്മയുടെ പരാതി അവഗണിച്ച് പോലീസ്, വി.എച്ച്.പിയുടെ ഇടപെടലിൽ അറസ്റ്റ്

ഇന്ത്യൻ ഭരണഘടനയുടെ 51 ( എ) അനുഛേദം ഓര്‍മ്മിച്ചാണ് വിവാദ വിഷയത്തില്‍ ഗവര്‍ണർ പ്രതികരിച്ചത്. രാഷ്ട്രപതി, ഗവര്‍ണര്‍ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

അതേസമയം, സർക്കാരിനെതിരെ ഉപയോഗിക്കാൻ തങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ആയുധമായിട്ടാണ് ഡി ലിറ്റ് വിവാദത്തെ രമേശ്‌ ചെന്നിത്തലയും അണികളും കണക്കാക്കുന്നത്. എന്നാൽ ചെന്നിത്തലയുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിച്ചത്. ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഗവര്‍ണറെ കടന്നാക്രമിച്ചായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button