Latest NewsNewsIndia

വീണ്ടും ഹലാല്‍ വിവാദം, മാവില്‍ തുപ്പി ‘ഹലാല്‍ ‘ തന്തൂരിറൊട്ടിയുണ്ടാക്കാന്‍ ശ്രമം

 

ഭോപ്പാല്‍ : തന്തൂരി റൊട്ടി ഉണ്ടാക്കുന്ന മാവില്‍ തുപ്പിയെന്ന് പാചകക്കാരനെതിരെ പരാതി . തന്തൂരി റൊട്ടി ഉണ്ടാക്കുമ്പോള്‍ തൊഴിലാളി മാവില്‍ തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്യാലയിലെ ഒരു ധാബയിലാണ് സംഭവം. വീഡിയോ വൈറലായതോടെ ആരോഗ്യവകുപ്പ് ധാബയില്‍ റെയ്ഡ് നടത്തിയെങ്കിലും ധാബ അടച്ചിട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല.

Read Also : പിണക്കം മാറ്റാൻ ഭാര്യക്ക് കേക്ക് വാങ്ങിക്കൊടുത്തു, വലിച്ചെറിഞ്ഞ് യുവതി:കലിപൂണ്ട് ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവ്

അതേസമയം, പ്രദേശത്തെ താമസക്കാരും കടയുടമകളും ഉള്‍പ്പെടെ ഒരു സംഘം ആളുകള്‍ ഈ വിഷയത്തില്‍ ധാബ ഉടമയെ സമീപിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . എന്നാല്‍ ധാബ ഉടമ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ധാബ തൊഴിലാളി റൊട്ടിയില്‍ തുപ്പുന്നതല്ലെന്നും, കാണുന്നവര്‍ക്ക് അങ്ങനെ അയാള്‍ തുപ്പുന്നത് പോലെ തോന്നുന്നതാണെന്നുമാണ് ധാബ ഉടമയുടെ വാദം . സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ധാബയില്‍ വീണ്ടും റെയ്ഡ് നടത്തുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button