ThiruvananthapuramKeralaNattuvarthaLatest NewsNews

കേരള സർക്കാരിന് എൻഎസ്‌സിനോട് വിവേചനമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

തിരുവനന്തപുരം: എൻ എസ് എസി നോട് കേരള സർക്കാരിന് വിവേചനമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതിനെതിരെയായിരുന്നു
ജി. സുകുമാരന്‍ നായരുടെ പ്രതികരണം.

Also Read : വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

പൊതു അവധി പ്രഖ്യാപിക്കണം എന്ന് നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണ്. ഇതില്‍ എന്‍.എസ്.എസിന് കടുത്ത പ്രതിഷേധമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. സർക്കാർ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button