Latest NewsNewsTechnology

ഖത്തറിൽ ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു

ദോഹ: ഖത്തറിൽ ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. പ്രവര്‍ത്തനം പൂര്‍ണമായും ഓട്ടോമാറ്റിക്, റോഡുകളിലെ സിഗ്നൽ പോയന്റുകള്‍ മുതല്‍ മറ്റുവാഹനങ്ങളെ മറികടന്നാണ് പരീക്ഷണ ഓട്ടം. ലെവല്‍ ഫോര്‍ ടെക്‌നോളജിയില്‍ ചൈനീസ് കമ്പനിയായ യുടോങ് നിര്‍മിച്ച ഈ ബസ് ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലാണ്.

ഖത്തര്‍ ഫൗണ്ടേഷന്റെ കാമ്പസിലെ 3.1 കിലോ മീറ്റര്‍ ദൂരത്തിലാണ് പരീക്ഷണം, 25 കിലോമീറ്ററാണ് വേഗത. ഡ്രൈവറില്ലെങ്കിലും ഏത് സാഹചര്യവും നേരിടാന്‍ പരീക്ഷണ സമയത്ത് ഒരു ഇന്‍സ്ട്രക്ടര്‍ വാഹനത്തിലുണ്ടാകും. പരീക്ഷണ വിജയം കണ്ടാല്‍ ഖത്തറിന്റെ നിരത്തുകളില്‍ താരമാവുന്നത് ഈ കൊച്ചു ചൈനക്കാരനായി മാറും.

നവംബര്‍ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിന് ആരാധകരുടെ യാത്രക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഖത്തര്‍ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്. റഡാറുകളും, ലിഡാര്‍ സംവിധാനങ്ങളും, ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലെ കാമറകളും ഉള്‍പ്പെടുന്നതാണ് ബസ്.

Read Also:- പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം..!!

സഞ്ചാരപാതയില്‍ കാമറയും റഡാറും ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ തടസ്സങ്ങളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് യാത്ര സുരക്ഷിതമാക്കും. 250 മീറ്റര്‍ ദൂരക്കാഴ്ച പിടിച്ചെടുക്കാനാവുന്നതാണ് ക്യാമറ സംവിധാനം. മിനിബസില്‍ ഒരേസമയം എട്ടു പേര്‍ക്ക് യാത്രചെയ്യാം. നിരത്തിലിറക്കുമ്പോൾ നാല്‍പത് കിലോമീറ്ററാകും വേഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button