Latest NewsInternational

കോവിഡിൽ മുങ്ങി പുതുവർഷം : ക്യാൻസലായത് 4,000 ഫ്ലൈറ്റുകൾ, വൈകിയത് 11,200 എണ്ണം

ന്യൂയോർക്ക്: പുതുവർഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി ക്യാൻസലായത് 4000-ൽ അധികം ഫ്ലൈറ്റുകൾ. ഇവയിൽ ഭൂരിഭാഗവും അമേരിക്കയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ, ക്രിസ്തുമസ്, ന്യൂ ഇയർസമയത്താണ് അന്താരാഷ്ട്ര വ്യോമപാതകളിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടാറ്.

കോവിഡ് നിയന്ത്രണങ്ങൾ സൃഷ്ടിച്ച സങ്കീർണ്ണതകൾ മൂലമാണ് ഇത്രയധികം ഫ്ലൈറ്റുകൾ റദ്ദു ചെയ്യപ്പെട്ടത്. അമേരിക്കയിൽ മാത്രം 2,400 ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടു. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള സർവീസുകൾ ഉൾപ്പെടുത്തിയ കണക്കാണിത്. ആഗോളതലത്തിൽ വൈകിയ ഫ്ലൈറ്റുകൾ മാത്രം 11,200 എണ്ണം വരും.

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ്അവെയർ. കോമാണ് ഈ സ്ഥിതിവിവര കണക്കുകൾ പുറത്തു വിട്ടത്. ഏറ്റവുമധികം റദ്ദായ വിമാന സർവീസുകൾ സ്കൈ വെസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button