AlappuzhaNattuvarthaLatest NewsKeralaNews

കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

ആലപ്പുഴ: കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പുന്നപ്രയിൽ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ഡിസംബ‍ർ 31ന് രാത്രി നടന്ന സംഭവത്തിൽ പരിക്കേറ്റ അമൽ ബാബുവിനെ പോലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്നും ആരോപണമുണ്ട്. വണ്ടിയിൽ നിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് പറയാൻ പോലീസ് ഭീഷണിപ്പെടുത്തിയെന്നും തന്റെ വില കൂടിയ മൊബൈൽ ഫോൺ പുന്നപ്ര പൊലീസ് നശിപ്പിച്ചെന്നും അമൽ ആരോപിക്കുന്നു.

ഡിസംബ‍ർ 31ന് രാത്രി ബൈക്കിൽ സഹോദരിയെ വീട്ടിലാക്കി മടങ്ങി വരും വഴി പോലീസ് കൈകാണിച്ചിരുന്നുവെന്നും എന്നാൽ വണ്ടി നി‍ർത്താതെ അമൽ ബാബു പോയതിനെ തുടർന്ന് പോലീസ് അടിച്ചു വീഴ്ത്തി എന്നാണ് പരാതി. തെറി വിളിച്ചു എന്നു പറഞ്ഞാണ് പോലീസ് മ‍ർദ്ദിച്ചതെന്നും ബൈക്കിൽ നിന്നും അടിച്ചു താഴെ വീഴ്ത്തിയ തന്നെ പുനമ്പ്ര സ്റ്റേഷനിലെത്തിച്ച് മ‍ർദ്ദിച്ചെന്നും അമൽ ബാബു പറയുന്നു.

പാളത്തിൽ കിടന്ന് യുവാവിന്റെ ആത്മഹത്യാശ്രമം, എമർജൻസി ബ്രേക്കിട്ട് ട്രെയിൻ, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ

വൈദ്യപരിശോധനയ്ക്കായി പിറ്റേന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ബൈക്കിൽ നിന്നും വീണ് സംഭവിച്ചതാണെന്ന് പറയണമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമൽ ആരോപിച്ചു.മർദ്ദനമേറ്റ കാര്യം ആശുപത്രിയിൽ പറയാതിരുന്നത് പോലീസ് വേട്ടയാടുമെന്ന ഭീഷണിയിൽ ആണെന്നും അമൽ പറയുന്നു. യുവാവിന്റെ ശരീരത്തിൽ എല്ലായിടത്തും സാരമായ പരിക്കേറ്റിട്ടണ്ട്.

അതേസമയം അമൽ ബാബുവിൻ്റെ ആരോപണങ്ങൾ നിഷേധിച്ച പോലീസ് ഒമിക്രോൺ നിയന്ത്രണത്തിൻ്റെ ഭാ​ഗമായി വ്യാപകപരിശോധന നടത്തിയിരുന്നുവെന്നും ഇങ്ങനെ രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങിയവ‍ർക്കെതിരെ കേസെടുത്തിരുന്നുവെന്നും വ്യക്തമാക്കി. അതല്ലാതെ ആരേയും മ‍ർദ്ദിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. അമലിനെതിരെ പുന്നമ്പ്ര സ്റ്റേഷനിൽ പെറ്റിക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button