ErnakulamCOVID 19KeralaNattuvarthaLatest NewsNews

ലോക്ക് ഡൗൺപരാജയം, ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം: ഹരീഷ് പേരടി

ജനം ബാക്കിയായാൽ മാത്രമേ വോട്ടു കുത്താൻ ആളുണ്ടാവു എന്ന് മാത്രം ഓർമ്മിക്കുക

കൊച്ചി: ലോക്ക് ഡൗൺ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ജനങ്ങൾക്ക് അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കിൽ ശുദ്ധ അസംബന്ധമായിരിക്കുമെന്നും എല്ലാ ഭരണ കുടങ്ങൾക്കും ഭരിക്കാൻ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സാധരണ മനുഷ്യർക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റുവെന്നും അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും വാക്സിൻ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഹരീഷ് അതെന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാൻ ജനം തയ്യാറാണെന്നും അടച്ചുപുട്ടിയിരിക്കാൻ ജീവിത സാഹചര്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാഎന്നും ജനങ്ങളുടെ ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണമെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുത്തു: ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു

ലോക്ക് ഡൗൺ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവൻ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്..ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കിൽ ശുദ്ധ അസംബന്ധമായിരിക്കും…എല്ലാ ഭരണ കുടങ്ങൾക്കും ഭരിക്കാൻ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണ് …EMI അടക്കാനുള്ള സാധരണ മനുഷ്യർക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു…അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും വാക്സിൻ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക…വൈറസിനെ ശാസ്ത്രിയമായി നേരിടുക …

ഒമിക്രോൺ മോക്രോൺ ആവും മൊക്രോൺ ക്രോൺ ആവും അവസാനം ക്രോൺ വെറും ണർർ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാൻ തുടങ്ങും…ഈ അവസ്ഥകളെ നേരിടാൻ പുതിയ ആയുധങ്ങൾ,പുതിയ വാക്സിനുകൾ തരിക …സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാൻ ജനം തയ്യാറാണ്..അടച്ചുപുട്ടിയിരിക്കാൻ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല…ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ…ഞങ്ങളുടെ EMIയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം…ഞങ്ങൾക്ക് ജീവിക്കണം…ജനം ബാക്കിയായാൽ മാത്രമേ വോട്ടു കുത്താൻ ആളുണ്ടാവു…എന്ന് മാത്രം ഓർമ്മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button