ThiruvananthapuramKeralaNattuvarthaNews

അടുത്തവീട്ടിലെ മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചു തകർത്തു : ധനുവച്ചപുരം സ്വദേശിനിയും മരുമകളും ആശുപത്രിയിൽ

ധനുവച്ചപുരം സ്വദേശിനി താമരിയുടെ വീട്ടിലാണ് ആക്രമണം നടന്നത്

തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ച് തകര്‍ത്തതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. ധനുവച്ചപുരം സ്വദേശിനി താമരിയുടെ വീട്ടിലാണ് ആക്രമണം നടന്നത്.

അടുത്തവീട്ടിലെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മദ്യപസംഘം പ്രകോപിതരായത്. 20 അംഗ സംഘം വീട്ടില്‍ അതിക്രമിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.

Read Also : കെ റെയില്‍, ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും പൊള്ള : സമരസമിതി

സംഭവത്തില്‍ പരിക്കേറ്റ താമരിയും മരുമകള്‍ ഷീജയും ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപസംഘത്തിനെതിരെ ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button