Latest NewsKeralaNattuvarthaNews

മുഖ്യൻ ഇനി കറുത്ത കുതിരപ്പുറത്ത്: വെള്ള ക്രിസ്റ്റ ഒഴിവാക്കി കറുത്ത ക്രിസ്റ്റയില്‍ യാത്ര തുടർന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനമാകാൻ കറുത്ത ക്രിസ്റ്റയെത്തി. വെള്ള ഇന്നോവയെക്കാൾ കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് ഇനി മുഖ്യമന്ത്രിയുടെ യാത്ര നടത്തുക. മുൻപ് ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ ക്രിസ്റ്റ ഒഴിവാക്കിയാണ് 62.5 ലക്ഷം രൂപ മുടക്കി പുതിയ കറുത്ത ക്രിസ്റ്റ മുഖ്യമന്ത്രി സ്വന്തമാക്കിയിരിക്കുന്നത്.

Also Read:എങ്ങനെയെങ്കിലും ബി ജെ പിയേയും മോദിയെയും പുറത്താക്കണം, അതിന് ആരെ വേണമെങ്കിലും കൂട്ട് പിടിയ്ക്കും: കെ എന്‍ എ ഖാദര്‍

പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിവിഐപികള്‍ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വിവിഐപിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശുപാര്‍ശ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 62.5 ലക്ഷം രൂപ മുടക്കി കറുത്ത കാറുകള്‍ വാങ്ങിയത്.

അതേസമയം, പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്. ഇന്നലെ തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി ഇന്നലെ തന്നെ യാത്ര കറുത്ത കാറിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button