Latest NewsIndia

ബാബർപൂർ മണ്ഡലത്തിന്റെ പേര് മാറ്റി പകരം അബ്ദുൾ കലാമിന്റെ പേര് നൽകണമെന്ന ആവശ്യവുമായി എംഎൽഎ

മുഗൾ ചക്രവർത്തിയായ ബാബർ ഒരു അക്രമിയായിരുന്നുവെന്നും രാജ്യത്തോട് പടവെട്ടാനും രാജ്യത്തെ കീഴ്‌പ്പെടുത്താനുമാണ് അദ്ദേഹം തന്റെ വാൾ ഉപയോഗിച്ചതെന്നും എംഎൽഎ

ന്യൂഡൽഹി: ഡൽഹിയിലെ ബാബർപൂർ അസംബ്ലി നിയോജകമണ്ഡലത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം ഉയരുന്നു. മുൻ രാഷ്‌ട്രപതിയും ജനകീയനുമായിരുന്ന എപിജെ അബ്ദുൾ കലാമിന്റെ പേര് നൽകണമെന്നാണ് ആവശ്യം ഉയരുന്നത്. ഘോണ്ടയിൽ നിന്നുളള ബിജെപി എംഎൽഎ അജയ് മഹാവർ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഗൾ ചക്രവർത്തിയായ ബാബർ ഒരു അക്രമിയായിരുന്നുവെന്നും രാജ്യത്തോട് പടവെട്ടാനും രാജ്യത്തെ കീഴ്‌പ്പെടുത്താനുമാണ് അദ്ദേഹം തന്റെ വാൾ ഉപയോഗിച്ചതെന്നും അജയ് മഹാവർ പറഞ്ഞു.ഡൽഹി നിയമസഭയുടെ ദ്വിദിന സമ്മേളനത്തിനിടെയാണ് അജയ് മഹാവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

പരിസ്ഥിതി മന്ത്രിയും ആം ആദ്മി പാർട്ടി എംഎൽഎയുമായ ഗോപാൽ റായ് ആണ് നിലവിൽ ബാബർപൂരിനെ പ്രതിനിധീകരിക്കുന്നത്. നേരത്തെ ലക്ഷ്മി നഗറിൽ നിന്നുളള ബിജെപി എംഎൽഎ അഭയ് വർമ ലക്ഷ്മി നഗർ മെട്രോ സ്‌റ്റേഷന് ലക്ഷ്മി നഗർ -ഷാക്കർപൂർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഷാക്കർപൂർ അവിടുത്തെ ഒരു പഴയ ഗ്രാമമാണെന്നും നാട്ടുകാരുടെ വികാരം മാനിക്കണമെന്നും ആയിരുന്നു അഭയ് വർമയുടെ അഭിപ്രായം

shortlink

Related Articles

Post Your Comments


Back to top button