Latest NewsIndia

15-18 വയസ്സുകാരിലെ വാക്സിനേഷൻ : രജിസ്റ്റർ ചെയ്തത് 51 ലക്ഷം കുട്ടികൾ

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വരെ പ്രായമുള്ള 51 ലക്ഷം കുട്ടികളാണ് വാക്‌സിനെടുക്കാൻ രജിസ്റ്റർ ചെയ്തതെന്ന് കോവിൻ മേധാവി. 41 ലക്ഷം ഡോസുകളാണ് കുട്ടികൾക്ക് നൽകാൻ തയ്യാറാക്കിയത്. ചുരുങ്ങിയ കാലയളവിൽ, വാക്സിൻ എടുക്കാൻ ഇത്രയധികം കുട്ടികൾ രജിസ്റ്റർ ചെയ്തത് വളരെ ആശ്ചര്യം ഉണ്ടാക്കിയെന്ന് അധികാരികൾ പറഞ്ഞു.

വാക്സിൻ ചെയ്യുന്നതിനായി ഇത്രയധികം കുട്ടികൾ മുന്നോട്ടു വന്നത് വളരെയധികം സന്തോഷം പ്രദാനം കോവിൻ മേധാവി ഡോ.ആർ.എസ് ശർമ അറിയിച്ചു. തിങ്കളാഴ്ച രാത്രി 8.25 ന് ലിസ്റ്റ് പരിശോധിച്ചപ്പോൾ 51,52,901 കുട്ടികളാണ് വാക്സിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ നേട്ടം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാൻഡവ്യ ട്വിറ്ററിൽ കുറിച്ചിരുന്നു.

കുട്ടികൾക്ക് അവരുടെ അക്കൗണ്ടിലൂടെയോ അല്ലെങ്കിൽ മാതാപിതാക്കളുടെ അക്കൗണ്ടിലൂടെയോ വാക്സിൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിൻ സെന്ററുകളെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും, ഒരു ലക്ഷത്തിന് മുകളിൽ സെന്ററുകളാണ് ഇന്ത്യയിൽ ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button