Latest NewsNewsIndia

രാഹുല്‍ ഗാന്ധി ഹിന്ദു തന്നെയോ ? ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും രാഹുലിനറിയില്ല

രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണ പ്രചരണത്തിലൂടെ ജനങ്ങളില്‍ വിഷം പടര്‍ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും രാഹുല്‍ ഗാന്ധിയ്ക്ക് അറിയില്ല. രാഹുല്‍ അബദ്ധത്തില്‍ ഹിന്ദുവായതാണ്’ , യോഗി ആദിത്യനാഥ് പറഞ്ഞു. അമേഠിയില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ഐഎസ് ബന്ധമെന്ന് സംശയം, യുവതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു : അറസ്റ്റിലായത് അന്തരിച്ച മുന്‍ എംഎല്‍എയുടെ കൊച്ചുമകന്റെ ഭാര്യ

‘രാഹുല്‍ ഗാന്ധി ഒരു ‘ഇലക്ഷന്‍ ടൂറിസ്റ്റ്’ ആണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയം മാത്രം ആ പ്രദേശങ്ങളില്‍ പോകും. രാഹുല്‍ കേരളത്തിലേയും അമേഠിയിലേയും ജനങ്ങളെ ഒരുപാട് കബളിപ്പിച്ചു. ജനങ്ങളിലെ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് 2019ല്‍ സ്മൃതി ഇറാനിയോട് മത്സരിച്ച് തോറ്റത്’, യോഗി ആദിത്യനാഥ് പറഞ്ഞു.

‘താനൊരു ഹിന്ദുവാണെന്ന് പറയാന്‍ പോലും രാഹുലിന് അര്‍ഹതയില്ല. ഹിന്ദുത്വമോ ഹിന്ദുവോ അദ്ദേഹത്തിന് എന്താണെന്ന് അറിയില്ല. അതറിയാതെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ സംസാരിച്ചത്’, യോഗി വ്യക്തമാക്കി. ഹിന്ദു എന്നത് സഹിഷ്ണുതയാണെന്നും ഹിന്ദുത്വം എന്നാല്‍ അധികാര മോഹമാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button