Latest NewsNewsIndia

പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ച അംഗീകരിക്കാനാകില്ല, കോണ്‍ഗ്രസ് മാപ്പ് പറയണം : അമിത് ഷാ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതര സംഭവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പഞ്ചാബ് സംസ്ഥാന സര്‍ക്കാരിനാണ്. സുരക്ഷാ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Read Also : പ്രധാനമന്ത്രിക്ക് സുഖകരമായ യാത്ര ഒരുക്കാനറിയില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകൂ

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ട്രെയിലര്‍ ആണ് കണ്ടത്. ആളുകള്‍ തുടര്‍ച്ചയായി തിരസ്‌ക്കരിച്ചതിലൂടെ കോണ്‍ഗ്രസിന് ബുന്ദിമാന്ദ്യം സംഭവിച്ചിരിക്കുന്നു. ബുധനാഴ്ച അവര്‍ ചെയ്തതിന് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ മാപ്പ് പറയണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉച്ചയോടെയായിരുന്നു പ്രധാനമന്ത്രി പഞ്ചാബില്‍ എത്തിയത്. ഹുസൈനിവാലയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ വാഹന വ്യൂഹം കര്‍ഷക സംഘടനകള്‍ തടയുകയായിരുന്നു. 20 മിനിട്ടോളം സമയമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിക്കിടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button