Latest NewsNewsIndia

പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍ സോണ്‍ പൊലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കാശ്മീര്‍ സോണ്‍ പൊലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Read Also : കൊച്ചിയില്‍ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍

കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം കണ്ടെത്തി. ഒരു എകെ സീരീസ് റൈഫിളും രണ്ട് എം-4 കാര്‍ബൈന്‍ റൈഫിളും ഭീകരരില്‍ നിന്നും പിടികൂടി. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്.

അതേസമയം ചൊവ്വാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇവരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button