Latest NewsIndiaNewsInternational

2024 ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തോൽക്കണമെന്ന് ആഗ്രഹിക്കുന്നു: പാക്ക് താരം ജാവേദ് ഷെയ്ഖ്

2024 ൽ ഇന്ത്യയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തോൽക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പാക്ക് നടൻ ജാവേദ് ഷെയ്ഖ്. ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നരേന്ദ്ര മോദി മാറണമെന്നാണ് പാകിസ്ഥാനിലെ സിനിമ മേഖലയിലുള്ളവർ ആഗ്രഹിക്കുന്നതെന്ന് ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് പറഞ്ഞത്.

Also Read:വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ..

‘പാകിസ്ഥാനിലെ മറ്റ് താരങ്ങളെ പോലെ ഞാനും അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മോദി മാറണം. മോദി മാറി മറ്റാരെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ കൂടുതൽ പാക്ക് സിനിമാ താരങ്ങൾക്ക് ഇന്ത്യൻ സിനിമയുടെ ഭാഗമാകാൻ സാധിക്കും. ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോൾ അതിനുള്ള അവസരം കുറവാണ്. മോദി പ്രധാനമന്ത്രി ആയതിനാൽ പാക് താരങ്ങൾക്ക് ഇന്ത്യൻ സിനിമയുടെ ഭാഗമാകാൻ കഴിയുന്നില്ല, അത് മാറണം’, ജാവേദ് പറഞ്ഞു.

ഓം ശാന്തി ഓം അടക്കമുള്ള നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ജാവേദ് ഷെയ്ഖ്. ഓം ശാന്തി ഓമിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അച്ഛനായാണ് അദ്ദേഹം വേഷമിട്ടത്. അതേസമയം അനുരാഗ് കശ്യപിന്‍റെ വെബ് സീരിസിൽ ഇടക്കാലത്ത് പാക്ക് താരങ്ങള്‍ക്ക് അഭിനയിക്കാനായത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button