Latest NewsIndia

പഞ്ചാബിലെ സുരക്ഷാവീഴ്ചയിൽ നടപടി: ഫിറോസ്പുര്‍ എസ്.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാൻ കോൺഗ്രസ് നീക്കം

'നിയമങ്ങൾ പിൻവലിച്ചു സമരം അവസാനിപ്പിച്ചിട്ടും കർഷക സമരമെന്ന പേരിൽ നടത്തുന്ന അക്രമങ്ങളെ നോക്കിയിരിക്കില്ല'

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫിറോസ്പുര്‍ എസ്.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാൻ പഞ്ചാബ് സർക്കാർ. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനവേളയിലായിരുന്ന വന്‍ സുരക്ഷാ വീഴ്ച്ച. പ്രതിഷേധമെന്ന വ്യാജേനയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞത്. ഇത് വൻ സുരക്ഷാ വീഴ്ചയാണ്. ഇത് മൂലം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം വഴിയില്‍ കുടുങ്ങി.

ജീവന്‍ തിരിച്ചുകിട്ടിഎന്ന് നിങ്ങളുടെ മുഖ്യമന്ത്രിയെ അറിയിച്ചേക്കൂ എന്ന് തിരിച്ചു പോയ ശേഷം അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു എന്നാണു മാധ്യമങ്ങളുടെ റിപ്പോർട്ട്. പഞ്ചാബില്‍ വിവിധ വികസനപദ്ധതിക്ക് തുടക്കം കുറിക്കാനും ഫിറോസ്പുരില്‍ റാലില്‍ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭട്ടിന്‍ഡയില്‍ എത്തിയത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരത്തില്‍ ഹെലികോപ്റ്റലില്‍ പോകാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

മോശം കാലാവസ്ഥമൂലം പിന്നീട് യാത്ര റോഡ് മാര്‍ഗമാക്കാന്‍ തീരുമാനിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ പഞ്ചാബ് ഡിജിപിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി യാത്ര തിരിക്കുകയും ദേശീയ രക്തസാക്ഷി സ്മാരത്തിന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയും ചെയ്തു. അതേസമയം സുരക്ഷാ വീഴ്ച്ചയില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ വാദം.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡഢ പറഞ്ഞു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന റൂട്ട് പ്രതിഷേധക്കാര്‍ എങ്ങിനെ അറിഞ്ഞുവെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ചോദ്യം. കാർഷിക നിയമങ്ങൾ പിൻവലിച്ചു സമരം അവസാനിപ്പിച്ചിട്ടും കർഷക സമരമെന്ന പേരിൽ നടത്തുന്ന അക്രമങ്ങളെ നോക്കിയിരിക്കില്ല എന്നും ബിജെപി അധ്യക്ഷൻ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button