Latest NewsKeralaIndia

ഇതുവരെ ഞങ്ങൾ അവഗണിച്ചു, എന്നാലിപ്പോൾ നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു- പോപ്പുലർ ഫ്രണ്ടിനോട് വത്സൻ തില്ലങ്കേരി

ഇവിടെ കാലങ്ങളായി ജമായത് ഇസ്ലാമിയും, സുന്നി സംഘടനകളും, മുസ്‌ലിം ലീഗുമൊക്കെ ഉണ്ട്. അവരൊന്നും തമ്മിൽ സംഘപരിവാറിന് ഒരു തരത്തിനുള്ള ശത്രുതയുമില്ല

എറണാകുളം: സംഘപരിവാർ നയം വ്യക്തമാക്കി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വത്സൻ തില്ലങ്കേരിയുടെ പ്രഖ്യാപനം. ഇന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ അങ്ങോളമിങ്ങോളം പോപ്പുലർ ഫ്രണ്ടിനെതിരെയും എസ്ഡിപിഐക്കെതിരെയും സംഘപരിവാറിന്റെ വിവിധ സംഘടനകൾ നടത്തിയ പ്രകടനത്തിന്റെ ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മുസ്ളീം സമൂഹമായോ മുസ്ളീം സംഘടനകളുമായോ സംഘപരിവാറിന് ഒരു തരത്തിനുള്ള പ്രശ്നവുമില്ല… ഇവിടെ കാലങ്ങളായി ജമായത് ഇസ്ലാമിയും, സുന്നി സംഘടനകളും, മുസ്‌ലിം ലീഗുമൊക്കെ ഉണ്ട്. അവരൊന്നും തമ്മിൽ സംഘപരിവാറിന് ഒരു തരത്തിനുള്ള ശത്രുതയുമില്ല. ഞങ്ങളുടെ നയം പോപ്പുലർ ഫ്രണ്ടിനോടാണ്. അവർക്ക് എതിരെയാണ്. എണ്ണം പറഞ്ഞ തീവ്രവാദി സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.’

‘കുറെ കാലമായി ഇവരിവിടെ ഞങ്ങളെ വെല്ലുവിളിച്ച് നടക്കുകയാണ്, ഞങ്ങൾക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു, ഇത് വരെ നിങ്ങളുടെ വെല്ലുവിളികൾ ഞങ്ങൾ അവഗണിക്കുകയായിരുന്നു. നിങ്ങൾ വെല്ലുവിളിച്ചപ്പോൾ അതിനെ ഞങ്ങൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പക്ഷെ നിങ്ങൾ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവർത്തകരെ കൊല്ലുകയാണ്, നേതാക്കളെ അറിയാം എന്ന് ഭീഷണി മുഴക്കുകയാണ്, അവരെയൊക്കെ കൊല്ലും എന്ന് പ്രഖ്യാപിക്കുകയാണ്! ‘

‘അത് കൊണ്ട് നിങ്ങളോട് പരസ്യമായി തന്നെ ഇനി ഞങ്ങൾ പറയുന്നു, നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു. ഏത് മാർഗമാണ് സ്വീകരിക്കാനുള്ളത്, ആ മാർഗം നിങ്ങൾ സ്വീകരിക്കുക, ആ മാർഗത്തിന് ഞങ്ങളും തയ്യാറാണ്.’

‘സർക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം , പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അടക്കി നിർത്താൻ നിങ്ങൾക്കാവുന്നില്ല എങ്കിൽ അവരെ അടക്കേണ്ടത് പോലെ അടക്കാൻ സംഘപരിവാറിന് കരുത്തുണ്ട് … ആ കരുത്ത് ഞങ്ങൾ പ്രകടിപ്പിക്കുക തന്നെ ചെയ്യും. അധികാരികൾ കാര്യത്തിൻ്റെ ഗൗരവം മനസിലാക്കിയാൽ ഈ നാടിന് കൊള്ളാം. അത്‌ പോലെ ആവേശം മൂത്ത് തീവ്രവാദികൾക്ക് പിന്തുണ നൽകുന്നവരോടും കൂടിയാണ് പറഞ്ഞത്. മനസ്സിലാക്കാൻ ഉള്ളവർക്ക് മനസിലാക്കാം.’

ഇന്ന് വിവിധ ജില്ലകളിൽ നടന്ന പ്രകടനത്തിന്റെ വിഡിയോകൾ കാണാം:

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button