KeralaNattuvarthaNews

കാ​റി​ൽ വിദേശമദ്യം ക​ട​ത്താൻ ശ്രമം : 162 കു​പ്പി മ​​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

വ​ട​ക​ര അ​ഴി​യൂ​ർ സ്വ​ദേ​ശി വൈ​ദ്യ​ർ കു​നി​യി​ൽ ഹ​ർ​ഷാ​ദി​നെ (34) ആ​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

വ​ളാ​ഞ്ചേ​രി: കാ​റി​ൽ ക​ട​ത്താൻ ശ്രമിച്ച വി​​ദേ​​ശ​​മ​​ദ്യ ശേ​​ഖ​​രവുമായി യു​വാ​വ് അറസ്റ്റിൽ. വ​ളാ​ഞ്ചേ​രി പൊ​​ലീ​​സ് ആണ് പി​​ടി​​കൂ​​ടിയത്. വ​ട​ക​ര അ​ഴി​യൂ​ർ സ്വ​ദേ​ശി വൈ​ദ്യ​ർ കു​നി​യി​ൽ ഹ​ർ​ഷാ​ദി​നെ (34) ആ​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

പ്ര​തി​യി​ൽ ​നി​ന്ന് 162 കു​പ്പി വി​ല കൂ​ടി​യ ഇ​നം വി​ദേ​ശ​മ​​ദ്യം പി​​ടി​​ച്ചെടുത്തു. മാ​​ഹി​​യി​​ൽ​​ നി​ന്ന് വാ​ങ്ങി​യ മ​ദ്യം അ​ങ്ക​മാ​ലി​യി​ലേ​ക്ക് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ കെ.​ജെ. ജി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഹൈ​വേ പൊ​ലീ​സും ചൊ​വ്വാ​ഴ്ച രാ​​വി​​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത വ​ട്ട​പ്പാ​റ​യി​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വെ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : ഫിറോസ് കുന്നുപറമ്പിലിന്റെ അശ്‌ളീലചാറ്റ് പുറത്തുവിട്ട് മിറർ കേരള, അത് ഡോക്ടറെ കൺസൾട്ട് ചെയ്തതാണെന്ന് സീമയുടെ പരിഹാസം

കാ​റി​ൽ ​നി​ന്ന്​ ഇ​റ​ങ്ങി ഓ​ടി​യ പ്ര​തി​യെ പൊ​ലീ​സ് ഓ​ടി​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് 13 കെ​യ്സു​ക​ളാ​യി​ട്ടാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ​മാ​രാ​യ ബെ​ന്നി, അ​ബൂ​ബ​ക്ക​ർ, എ.​എ​സ്.​ഐ ബെ​ന്നി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ ദേ​വ്, ര​ജീ​ഷ്, ജ​റീ​ഷ്, അ​ബ്ദു, സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്, അ​നൂ​പ്, അ​ഖി​ൽ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​തി​യെ തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button