ThiruvananthapuramLatest NewsKeralaNews

ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മയോ ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്

തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15ന് ആണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയുടെ ഭാഗമായി ജനുവരി 29 വരെ അദ്ദേഹം അമേരിക്കയില്‍ തുടരും. മയോ ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്.

Read Also : ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും

മുഖ്യമന്ത്രിയോട് തുടര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ എത്തണമെന്ന് മയോ ക്ലിനിക്ക് നിര്‍ദ്ദേശിച്ചിരുന്നു. 2021 ഒക്ടോബറില്‍ അദ്ദേഹം അമേരിക്കയിലേയ്ക്ക് പോകേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചികിത്സ മാറ്റി വയ്ക്കുകയായിരുന്നു.

നിലവില്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുമ്പോള്‍ ചുമതല ആരെ ഏല്‍പ്പിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button