KeralaNattuvarthaLatest NewsNewsIndia

സഖാക്കളുടെ സ്റ്റാറ്റസിൽ മാത്രം ഒതുങ്ങി ജിഷ്ണു പ്രണോയ്: നീതിയില്ലാതെ അഞ്ചുവർഷങ്ങൾ

നാ​ദാ​പു​രം: ജിഷ്ണു പ്രണായ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുന്നു. 2017 ജ​നു​വ​രി ആ​റി​നാ​ണ് നെ​ഹ്റു കോ​ള​ജി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ വി​ദ്യാ​ര്‍​ഥി​യാ​യ ജി​ഷ്ണു​വി​നെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പീ​ഡ​നം മൂ​ല​മാ​ണെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്തു വ​ന്ന​തോ​ടെ​ സം​ഭ​വം വി​വാ​ദ​മാ​വുകയായിയുന്നു.

Also Read:ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?

അന്ന് ജിഷ്ണുവിന് നീതി ലഭിയ്ക്കാൻ വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും രംഗത്തുവന്നിരുന്നു. ജിഷ്ണുവിനെ ഏറ്റെടുക്കാനും നീതി വാങ്ങിച്ചു കൊടുക്കാനും പല പ്രമുഖ പാർട്ടികളും മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അഞ്ചുവർഷം തികഞ്ഞിട്ടും ജിഷ്ണുവിന്റെ മരണം ഒരു ആത്മഹത്യ മാത്രമായി തുടരുകയാണ്.

അതേസമയം, ആ​ദ്യം ലോ​ക്ക​ല്‍ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സി.​ബി.​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, പ്ര​ധാ​ന പ്ര​തി​ക​ളാ​യി ആ​രോ​പി​ച്ചി​രു​ന്ന കോ​ള​ജ് എം.​ഡി. കൃ​ഷ്ണ​പ്ര​സാ​ദ്, സം​ജ്ഞി​ത് വി​ശ്വ​നാ​ഥ് എ​ന്നി​വ​രെ സി.​ബി.​ഐ കേ​സി​ല്‍ നി​ന്നൊ​ഴി​വാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​വ​രെ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ദു​രൂ​ഹ​മാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button