KeralaLatest NewsNews

മാതാവിനെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു: മകൻ അറസ്റ്റിൽ

തൃശ്ശൂർ : വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിൽ മകൻ ബൈജുവിനെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ് തലേന്നാണ് സംഭവം നടന്നത് . കുറച്ച് നാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച് തങ്ക മൂന്നുതവണ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബൈജുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിന് പിന്നാലെയാണ് ബൈജു അമ്മയെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചത്.

Read Also  :  കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കാം!

മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ പി പി ജോയിയുടെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ കെ. രാജൻ, അസി. സബ് ഇൻസ്‌പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button