Latest NewsNewsIndia

യുവാക്കള്‍ മതാചാരങ്ങള്‍ പാലിക്കുന്നില്ല : സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മതാചാരങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് സര്‍വേ. മതാചാരങ്ങളില്‍ നിന്ന് കൂടുതല്‍ അകന്നത് ഇസ്ലാം മതവിഭാഗത്തില്‍പ്പെട്ട യുവാക്കളാണെന്നാണ് സര്‍വേ ഫലം. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റീസ് കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ്, മാസങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്.

Read Also : കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനെന്ന് പിടിയിലായ യുവതി: കുട്ടിക്കടത്ത് റാക്കറ്റെന്ന് സംശയം ഉയർത്തി മന്ത്രി

2016 ലെ സര്‍വേ പ്രകാരം ന്യൂനപക്ഷ യുവാക്കളില്‍ 97 ശതമാനം പേരും സ്ഥിരമായി മതപരമായ ജീവിതം നയിക്കുന്നവരായിരുന്നു. ഹിന്ദു-92 ശതമാനം, സിഖ്-92 ശതമാനം, ക്രിസ്ത്യന്‍-91 ശതമാനം എന്നിങ്ങനെയായിരുന്നു മതാചാരങ്ങള്‍ കൃത്യമായി പാലിക്കുന്നവരുടെ കണക്ക്.

പുതിയ സര്‍വേ പ്രകാരം 2016 നെ അപേക്ഷിച്ച് പ്രാര്‍ത്ഥന, നോമ്പ്, ആരാധനാലയ സന്ദര്‍ശനം, മതപരമായ പരിപാടികള്‍ കാണല്‍ എന്നിവ ന്യൂനപക്ഷ സമുദായത്തില്‍ കുറഞ്ഞെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.

അതേ സമയം സിഖ് യുവാക്കളില്‍ മതപരമായ ജീവിതം നയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 96 ശതമാനമാണ് മതാചാരങ്ങളില്‍ വിശ്വസിക്കുന്നവരുടെ എണ്ണം. അതേ സമയം ഉത്സവങ്ങളോ പ്രത്യേക ചടങ്ങുകളോ ഇല്ലെങ്കിലും 82 ശതമാനം സിഖ് യുവാക്കള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button