Latest NewsKeralaNews

കനം കുറഞ്ഞ കമ്പി കൊണ്ട് തുരുമ്പിച്ച ഹെല്‍മെറ്റ്, തല പണയം വെച്ച്‌ പുട്ടടിക്കാന്‍ ഉളുപ്പില്ലേ: പോലീസുകാരന്റെ കുറിപ്പ്

കോഴിക്കോട്: പൊലീസുകാർക്ക് സർക്കാർ തല സംരക്ഷിക്കാൻ നൽകുന്ന ഹെൽമറ്റിനെ രൂക്ഷമായി വിമർശിച്ച് പോലീസുകാരന്റെ ഫേസ്ബുക് കുറിപ്പ്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് തല സുരക്ഷിതമാക്കാന്‍ ലഭിച്ച ഹെല്‍മെറ്റിന്റെ അവസ്ഥ ഫോട്ടോ സഹിതമാണ് ഉമേഷ്‌ വള്ളിക്കുന്ന് എന്ന പോലീസുകാരൻ പങ്കുവച്ചിരിക്കുന്നത്.

Also Read:ആറ്റുകാല്‍ പൊങ്കാല: ആചാരങ്ങള്‍ മുടക്കാതെ ഉത്സവം, അന്തിമ തീരുമാനം ഉടനെന്ന് മന്ത്രി വി ശിവന്‍കുട്ടി

വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോൾ തലയിൽ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിർമ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിൻസ്ട്രാപ്പ് ഇട്ടപ്പോൾ അത് കയ്യിൽ പോരുന്നു. അതോടെ സംഗതി തലയിൽ നിൽക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്. ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തൻ സാധനമാണെങ്കിലും തുരുമ്പ് പിടിച്ചിരിക്കുന്നു പലയിടത്തും’, ഉമേഷ്‌ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്നലെ L&O ഡ്യൂട്ടിക്ക് കോഴിക്കോട് DHQ ആസ്ഥാനത്ത് നിന്ന് ഷീൽഡും ലാത്തിയും ഹെൽമെറ്റുമൊക്കെയായി ഉച്ചയ്ക്ക് പുറപ്പെട്ടു. കിട്ടിയത് പുതു പുത്തൻ ഹെൽമറ്റായിരുന്നു. വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോൾ തലയിൽ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിർമ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിൻസ്ട്രാപ്പ് ഇട്ടപ്പോൾ അത് കയ്യിൽ പോരുന്നു. അതോടെ സംഗതി തലയിൽ നിൽക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്. ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തൻ സാധനമാണെങ്കിലും തുരുമ്പ് പിടിച്ചിരിക്കുന്നു പലയിടത്തും.

ഇതേ ടൈപ്പ് പുത്തൻ ഹെൽമെറ്റ് കിട്ടിയ സുഹൃത്തിനടുത്തു പോയി നോക്കി. പുള്ളിയും ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ചിൻസ്ട്രാപ്പും പിടിച്ച് നിൽക്കുകയാണ്. പോലീസിലെ 18 കൊല്ലത്തെ സർവ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെൽമെറ്റ് കണ്ടിട്ടില്ല. ISI മാർക്ക് പോയിട്ട് ഏതു കമ്പനിയുടേതാണെന്ന് വരെ പിടിയില്ല!
തൽക്കാലം ഡിപ്പാർട്ട്മെന്റ് ഹെൽമെറ്റ് അടുത്തുള്ള കടയിലേൽപ്പിച്ച്, അവരുടെ ബൈക്കിന്റെ ഹെൽമെറ്റ് കടം വാങ്ങി ഡ്യൂട്ടിയെടുത്തു. എന്തായാലും ഡിപ്പാർട്ട്മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച് പുട്ടടിക്കാൻ ഉളുപ്പില്ലാത്ത ആസ്ഥാന പർച്ചേസ് ടീമിലെ മേലാളന്മാർക്ക് നല്ല നമസ്കാരം. വാഴ്ക വളമുടൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button