Latest NewsNewsIndiaCrime

ആറാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ജയ്‌പൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് അതിക്രമത്തിന് ഇരയായത്.

രജൌലി ജില്ലയിൽ സംഭവം നടന്നത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലെത്തിയില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ അന്വേഷിച്ച് സ്കൂളിലെത്തി. സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ നിന്ന് കരച്ചിൽ കേട്ടു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അമ്മ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ കുട്ടിയെ അധ്യാപകൻ ഉപദ്രവിക്കുന്നതാണ് കണ്ടത്. ഇതോടെ സ്ത്രീയെ തള്ളിയിട്ട് അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയോടി.

Read Also  :  മുഖത്തെ എണ്ണമയം നീക്കാനിതാ ചില എളുപ്പവഴികൾ

അധ്യാപകന്‍ ഉപദ്രവിച്ചെന്ന് കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇവർ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ പോലീസ് പിടികൂടി
പോക്സോ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button