Latest NewsInternational

വാക്സിൻ നിബന്ധനകളെല്ലാം ഒഴിവാക്കി ജപ്പാൻ : പാർശ്വഫലമായ മയോകാർഡൈറ്റിസ് മുന്നറിയിപ്പ് നിർബന്ധം

ടോക്കിയോ: കോവിഡ് വാക്സിൻ അനിവാര്യമെന്ന നിബന്ധന ഒഴിവാക്കി ജപ്പാൻ. ഇതുകൂടാതെ ഫൈസർ, മോഡേണ വാക്സിനുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ലേബലുകളിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം തീരുമാനിച്ചു.

ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ, വാക്സിൻ ലേബലുകളിൽ ‘ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’ എന്ന് പ്രിന്റ് ചെയ്യാനുള്ള നിർദേശവും അംഗങ്ങൾ മുന്നോട്ടുവെച്ചു .

മയോകാർഡൈറ്റിസ്, അഥവാ, ഹൃദയത്തിന്റെ ഭിത്തിയിൽ വീക്കം അനുഭവപ്പെടുന്നതാണ് ഈ വാക്സിനുകളുടെ ഏറ്റവും ഗുരുതരമായ പാർശ്വഫലം. കുത്തിയെടുത്ത് 10 ലക്ഷം പേരിൽ, 10 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള 81.79 ശതമാനം പേർക്കും, 20 വയസ്സിനു മുകളിൽ പ്രായമുള്ള 48.76 ശതമാനം പേർക്കും പാർശ്വഫലങ്ങൾ ഉണ്ടായതായി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളെ വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ട രീതിയിൽ ബോധവൽക്കരണം നടത്തിയതിനു ശേഷം മാത്രമേ കുത്തിവെപ്പ് എടുക്കാൻ പാടുള്ളൂ എന്നും ജപ്പാൻ സർക്കാർ നിഷ്കർഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button