Latest NewsInternational

ഒരു വശത്ത് സമാധാന ചർച്ച : മറുവശത്ത് കൂറ്റൻ ആയുധപ്രദർശനവുമായി ഇറാൻ

ടെഹ്റാൻ: ലോകത്തെ ഞെട്ടിച്ചു കൊണ്ട് കൂറ്റൻ ആയുധ പ്രദർശനം നടത്തി ഇറാൻ. മധ്യ ടെഹ്റാനിലെ വിശാലമായ ഒരു പ്രാർത്ഥനാ സമുച്ചയത്തിലാണ് ഇറാൻ സായുധസേന തങ്ങളുടെ ആയുധങ്ങളുടെ പ്രദർശനം നടത്തിയത്.

വെള്ളിയാഴ്ച, പ്രാർത്ഥനയ്ക്കു ശേഷം നടന്ന ആയുധപ്രദർശനത്തിൽ, ബാലിസ്റ്റിക് മിസൈലുകൾ അടക്കം നിരവധി പടക്കോപ്പുകളാണ് ഇറാൻ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത്. ഡെസ്ഫുൽ, ഖിയാം, സോൾഫാഖർ എന്നീ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പ്രദർശിപ്പിച്ചത്. ആയിരം കിലോമീറ്റർ ദൂരം വരെ പ്രഹരപരിധിയുള്ള മിസൈലുകളാണ് ഇവ.

2015 ആണവ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിച്ചു കൊണ്ട് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇറാനുമായി ചർച്ച നടത്തുകയാണ്. തന്റെ ആണവശേഷി പരിമിതമാക്കുക എന്നതാണ് ലോകശക്തികളായ രാഷ്ട്രങ്ങൾ പഴയ കരാർ പുനസ്ഥാപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനു പകരം ഇറാനു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കാമെന്നാണ് വ്യവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button