NattuvarthaLatest NewsKeralaNewsIndia

ബദരിനാഥ് ക്ഷേത്രം തുറക്കാന്‍ സഹായിച്ചത് ആരിഫ് മുഹമ്മദ് ഖാൻ: വെളിപ്പെടുത്തലുമായി മലയാളിയായ മുഖ്യ പൂജാരി

തിരുവനന്തപുരം: ബദരിനാഥ് ക്ഷേത്രം തുറക്കാന്‍ സഹായിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന വെളിപ്പെടുത്തലുമായി മലയാളിയായ മുഖ്യ പൂജാരി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ രാജ്യം ആകമാനം അടയ്‌ക്കപ്പെട്ട അവസ്ഥയിലാണ് കേരളത്തില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നതെന്നും വിവിധ സംസ്ഥാനങ്ങള്‍ കടന്ന് ബദരിനാഥിലേക്ക് എത്താന്‍ കഴിഞ്ഞത് കേരളഗവര്‍ണറുടെ അടിയന്തര ഇടപെടല്‍ കൊണ്ടാണെന്ന് ഈശ്വരപ്രസാദ് നമ്ബൂതിരി പ്രമുഖ മാധ്യമത്തിനു നൽകിയ ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞു.

Also Read:‘അമ്മയെ ഒന്നും ചെയ്യല്ലേ, എന്റമ്മ പാവമാണ്’: പൊലീസിന് മുന്നിൽ ചിരിച്ച് നിന്ന നീതുവിന്റെ മകന്റെ ചിരി മാഞ്ഞു

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂർ സ്വദേശിയായ ഈശ്വരപ്രസാദ് ബദരിനാഥില്‍ റാവല്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രകാര്യങ്ങളിൽ എല്ലാം തന്നെ റാവലിന്റെ തീരുമാനങ്ങളാണ് അന്തിമമായിട്ടുള്ളത്. സംസ്‌കൃതത്തിലും പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള റാവലിനെ നിയമിക്കുന്നത് ബദരിനാഥിലെ ക്ഷേത്ര കമ്മിറ്റിയും ടെഹരിഗഢ്വാളിലെ മഹാരാജാവും കൂടി ആലോചിച്ചിട്ടാണ്.

അതേസമയം, സംസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും കേരള ഗവണ്മെന്റും തമ്മിൽ ആശയപരമായ നിയമ യുദ്ധങ്ങൾ നടക്കുകയാണ്. അനധികൃത നിയമനങ്ങൾക്കെതിരെയും, രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നിഷേധിച്ചതിനെതിരെയും സർക്കാരിനെതിരെ ആരിഫ് മുഹമ്മദ്‌ ഖാൻ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button