KottayamKeralaNattuvarthaLatest NewsNews

ലോകമെമ്പാടും കമ്യുണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നപ്പോഴും അമേരിക്ക തകരാതെ നിന്നത് കൊണ്ട് ആയുസ് നീട്ടി കിട്ടി: ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിനെ പരിഹസിച്ച് കേരള ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജ്. ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നപ്പോഴും ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക തകരാതെ നിന്നത് കൊണ്ട് ഇപ്പോൾ ആയുസ്സ് നീട്ടി കിട്ടിയെന്ന് ഷോൺ ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ചൈനയും ക്യൂബയും ഉൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഉള്ളപ്പോൾ മുഖ്യമന്ത്രി എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതെന്ന സംശയം ഉണ്ടായെന്നും ഷോൺ ജോർജ് പറഞ്ഞു.

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിനെയും അതിന്റെ പൂർണ്ണമായ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുന്നതിനെയും പറ്റി വിമർശനാത്മകമായ പല അഭിപ്രായങ്ങളും പരാമർശങ്ങളും കാണുവാനിടയായി. എന്നാൽ എന്റെ വ്യക്തിപരമായ അഭിപ്രായം ഒരു മുഖ്യമന്ത്രി എന്ന നിലയിലും,ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും പതിറ്റാണ്ടുകളായി ജനസേവനം നടത്തുന്ന അദ്ദേഹത്തിന്റെ ചികിത്സ ചിലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമ തന്നെയാണ്. എന്നാൽ എന്റെ മനസ്സിൽ ഉദിച്ച ഒരു ചെറിയ സംശയം ചൈനയും,ക്യൂബയും അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഉള്ളപ്പോൾ സഖാവ് എന്തിന് ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയ്ക്ക് പോകുന്നു ഇ എന്നുള്ളതാണ്.

ഇത് വെറുതെ തോന്നിയ ഒരു സംശയമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം പ്രവർത്തിച്ചു വന്നിരുന്ന കാലഘട്ടങ്ങളിൽ സ്റ്റഡി ക്ലാസ്സുകളിൽ മനസ്സിലടിഞ്ഞു പോയ സാമ്രാജ്യത്വ ശക്തികളോടുള്ള വെറുപ്പ് കൊണ്ടാകാം എനിക്കങ്ങനെ തോന്നിയത്. കുവൈറ്റ് അധിനിവേശ കാലത്തും അതിനുശേഷം സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടപ്പോഴും അമേരിക്കക്കെതിരെ ഹർത്താൽ നടത്തിയത് ഞാൻ നന്നായി ഓർക്കുന്നു.

ലൈംഗിക ദാരിദ്ര്യമാണോ ക്യാമ്പസിലെ പ്രശ്‌നം: എസ്എഫ്ഐക്കെതിരെ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍

അമേരിക്ക ഇറാഖിനെതിരെ യുദ്ധം ചെയ്തപ്പോൾ നമ്മൾ വാങ്ങുന്ന ഓരോ അമേരിക്കൻ ഉൽപ്പന്നങ്ങളും ഇറാഖിനെതിരെയുള്ള പടക്കോപ്പുകളായി മാറുന്നു എന്ന് പറഞ്ഞു അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നു ള്ള ഇടതുപക്ഷ ആഹ്വാനം കേട്ട് പത്തു വർഷക്കാലം പെപ്സിയും, കൊക്കകോളയും കുടിക്കാതിരുന്ന ഞാൻ എത്ര മണ്ടനായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. സാമ്രാജ്യത്വം തുലയട്ടെ…. കമ്മ്യൂണിസം വളരട്ടെ ….
NB :-(ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നപ്പോഴും ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക തകരാതെ നിന്നത് കൊണ്ട് ഇപ്പോൾ ആയുസ്സ് നീട്ടി കിട്ടി ) അഡ്വ ഷോൺ ജോർജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button