KannurLatest NewsKeralaNattuvarthaNewsCrime

ബൈക്കില്‍ നിന്ന് വീണ യുവാക്കളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു: പിന്നാലെയെത്തിയ കാര്‍ ദേഹത്ത് കയറിയിറങ്ങി, ദാരുണാന്ത്യം

ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: ബൈക്കില്‍ നിന്ന് വീണ യുവാക്കള്‍ക്ക് കാര്‍ ഇടിച്ച് ദാരുണാന്ത്യം. കിളിയന്തറ സ്വദേശിയായ അനീഷ് (28), വളപ്പാറ സ്വദേശിയായ അസീസ് (40) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാക്കളെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെയെത്തിയ കാര്‍ ഇരുവരുടെയും ദേഹത്ത് കൂടി കയറിയിറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Read Also : ആസക്തിയെയും ഭോഗിക്കാനുള്ള തൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേര്‍ത്ത് വില്‍ക്കുന്ന തോന്നിവാസമാണ് എസ്എഫ്ഐ: കെ എം ഷാജി

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇരിട്ടി കൂട്ടുപുഴ റോഡിലായിരുന്നു അപകടം. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ റോഡില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ ഇരുന്ന ഇരുവരെയും അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ കാറും ഇരുവരുടെയും ദേഹത്ത് കൂടി കയറി ഇറങ്ങി.

മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാര്‍ സംഭവ സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button