KeralaNattuvarthaLatest NewsNews

സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണ്, സിപിഎമ്മല്ല: എം കെ മുനീർ

കോഴിക്കോട്: സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണെന്ന് എം കെ മുനീ‍ര്‍. സി പി എമ്മിനെ തള്ളിക്കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. പരസ്‍പര സഹകരണമാണ് ആവശ്യമെന്നും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.

Also Read:അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന ഇകെ സുന്നി നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂ‍രിന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായിട്ടാണ് എം കെ മുനീർ രംഗത്തെത്തിയത്.

അതേസമയം, ലീഗിനോട് ചേ‍ര്‍ന്ന് നില്‍ക്കുന്ന സമസ്ത അനുയായികള്‍ക്ക് സിപിഎമ്മിലും പ്രവര്‍ത്തിക്കാം എന്നാണ് സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്. ഇകെ സുന്നിവിഭാഗത്തിലെ ലീഗ് അനുകൂലിയായി അറിയപ്പെടുന്ന സമദ് പൂക്കോട്ടൂരിന്‍റെ ചൂവട് മാറ്റം ലീഗ് ക്യാമ്പിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button