News

കേരളത്തിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി,അഴിമതി നടത്തുന്നത് കോൺഗ്രസ്: സുധാകരനെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. അഞ്ച് വര്‍ഷഷം കമ്മീഷന്‍ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാര്‍ക്കിച്ച് തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു

എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചെയ്തികള്‍ മൂലമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം പോയി കാണണമെന്നും മന്ത്രി പറഞ്ഞു.

Read Also  :  പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ട മൻസിയയ്ക്ക് ആശംസകൾ: എം.ബി രാജേഷ്

കേരളത്തിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്നും മന്ത്രി ചോദിച്ചു. കെപിസിസി അധ്യക്ഷപദവി ആരുടെയും ഭൂതകാലം മറയ്ക്കാനുള്ള ലൈസന്‍സ് അല്ല. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും ഇവിടുത്തെ പൊതുജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button