KeralaLatest NewsIndia

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വി.സിയുടെ കത്തിൽ നിറയെ അക്ഷരത്തെറ്റും വ്യാകരണപ്പിശകും : വീഴ്ചയിലും നാണക്കേട്

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്തപ്പോൾ അതു നിരസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല വിസി നൽകിയ കത്തിൽ വ്യാകരണപ്പിശകും അക്ഷരത്തെറ്റും. ഡി ലിറ്റ് നൽകാനുള്ള അപേക്ഷ നിരസിക്കുന്നുവെന്ന് രാജ്ഭവനിൽ നിന്നും സംഘടിപ്പിച്ച വെള്ളക്കടലാസിൽ കുത്തിക്കുറിച്ചു കൊണ്ടാണ് വിസി മറുപടി നൽകിയത്.

ഈ കത്തിൽ തെറ്റായിട്ടാണ് ഡി ലിറ്റ് എന്ന വാക്കു പോലും എഴുതിയിരിക്കുന്നത്. ഇത്തരത്തിലുള്ള വിസിയുടെ അലക്ഷ്യമായ നടപടി ,ഗവർണറെ പ്രകോപിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചട്ടങ്ങളുടെയും നിയമ നടപടിക്രമങ്ങളുടെയും ലംഘനം ഇതിലുണ്ടായിട്ടുണ്ടെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. ചാൻസിലർ പദവി വഹിക്കുന്നയാൾ നൽകിയ ശുപാർശ, സിൻഡിക്കേറ്റ് യോഗം വിളിച്ചു ചർച്ച ചെയ്യാൻ വിസി നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതിലൂടെ രാഷ്ട്രപതിയെ ആക്ഷേപിക്കുകയാണ് കേരള ചാൻസലർ ചെയ്തതെന്ന വിമർശനവും ഉയർന്നിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിക്കുന്നതിന് കാരണമായത്. പിന്നീട് അദ്ദേഹം, ചാൻസലർ പദവി ഒഴിയുന്നതായി അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button