Latest NewsNewsIndia

നാളെ മുതല്‍ ബാറുകളും റെസ്‌റ്റോറന്റുകളും അടച്ചിടും: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍

രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡല്‍ഹി സർക്കാർ. റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും. ടേക്ക് എവെ, ഹോം ഡലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി. എന്നാൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം.

മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എല്ലാവരും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: സഹിക്കാൻ സാധിക്കാത്ത പല്ലുവേദനയുണ്ടോ? മാറാൻ ചെയ്യേണ്ടത് ഇത്രമാത്രം

രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം 22,751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയും ബംഗാളും കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ കോവിഡ് രോഗികള്‍ ഡല്‍ഹിയിലാണ്‌

shortlink

Related Articles

Post Your Comments


Back to top button